ചോറ്റാനിക്കര: ജില്ലയിലെ മികച്ച സംസ്കൃത പാഠശാലയായ തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തോമസ് ചാഴിക്കാടൻ എം.പി നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ. എ സമ്മേളനം ഉദ്ഘാടനവും സദ്ഗുരു ശാരദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും നടത്തും. നവതി സ്മാരകമായി നിർമ്മിച്ച അസംബ്ലി ഹാൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ചീഫ് ജനറൽ മാനേജർ എസ്. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ജില്ലാ പഞ്ചായത്ത് അംഗം അനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, രക്ഷാധികാരി പി.വി.എൻ. നമ്പൂതിരിപ്പാട്, ഹെഡ്മിസ്ട്രസ് കെ.കെ.ബിജി, സ്കൂൾ മാനേജർ പി.വിജയകുമാർ,​ജയശ്രീ പത്മാകരൻ, ബിനു പുത്തേത്ത് മ്യാലിൽ, എം.എം.ബഷീർ, രാജൻ പാണാറ്റിൽ, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ഹരി, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംബന്ധിക്കും.