ചോറ്റാനിക്കര: സംസ്കൃത പണ്ഡിതനും ജ്യോതിഷകനുമായിരുന്ന വി.ജി. രാമൻ മാസ്റ്റർ 21- ാമത് അനുസ്മരണവും പുരസ്കാര വിതരണവും ചോറ്റാനിക്കര ഗവ.ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ് ഹെലൻ മിനി.ഇ.ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി പ്രസിഡന്റ് ഡോ.കെ.ജി. കുമാരി അദ്ധ്യക്ഷത വഹിച്ചു. സുധി.പി, എ. മദന മോഹനൻ, പി.വി. ബിന്ദു, ടി.വി.രാദേവി എന്നിവർ പ്രസംഗിച്ചു.സംസ്കൃതത്തിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സംസ്കൃത സ്കോളർഷിപ്പുകളും പുരസ്കാരങ്ങളും നൽകി.