angamaly

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിൽ സീറോ മലബാർ സിനഡ് സഭയുടെ ഔദ്യോഗിക ആരാധനാക്രമം അനുസരിച്ച് ഏകീകൃത കുർബാന അർപ്പണം മറ്റ് രൂപതകളെപ്പോലെ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ സിനഡ് കൈക്കൊള്ളണമെന്ന് സഭാസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിരൂപത ആസ്ഥാനത്ത് കയറി അപോസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രുസ് താഴത്തിനെ അധിക്ഷേപിച്ചവർക്കെതിരെയും സിനഡിനെയും സഭാതലവനെയും മാർപ്പാപ്പയേയും ധിക്കരിക്കുന്ന വിമത വൈദിക‌ർക്കെതിരെയും കർശന നടപടി എടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജോസഫ് കുര്യൻ അത്തിക്കളം, ജോസഫ് പി. എബ്രഹാം, ജോക്കബ് ഡി. കാലയിൽ എന്നിവർ പങ്കെടുത്തു.