v

കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾ അഗ്രി ന്യൂട്രി ഗാർഡൻ (പൊലി) പദ്ധതിക്ക് ആരംഭം കുറിച്ചു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ .

പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി, കൃഷി ഓഫീസർ നിതീഷ് ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് അംഗങ്ങളായ പി.വി.പീറ്റർ, ജിനു ബിജു, വിനു സാഗർ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അയ്യപ്പദാസ്, സിമി ബാബു, മഞ്ജുള കുഞ്ഞുമോൻ, രമ്യ പ്രകാശ്, ജിജി മനോജ്, സൗമ്യ രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.