
കൊച്ചി: വാട്ടർ അതോറിട്ടി ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത ശമ്പള പരിഷ്‌കരണം ഉടനടി നടപ്പിലാക്കണമെന്ന് ഹെബി ഈഡൻ എം.പി. മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജലഭവന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 50-ാം ദിവസം പൂർത്തിയായതിനോട് അനുബന്ധിച്ച് എറണാകുളം ചീഫ് എൻജിനിയർ ഓഫീസിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോമോൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.