
പെരുമ്പാവൂർ: കുറുപ്പംപടി കുട്ടിക്കൽ റോഡിന്റെ പയ്യാൽ മുതൽ കുറ്റികുഴി വരെയുള്ള ഭാഗത്തെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പയ്യാൽ വാർഡ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി സായി പുല്ലൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗ്രോസ് പോൾ പുല്ലൻ, ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റ് പി.സി.ശിവൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ എൽദോസ് വർഗീസ്, എൽദോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു.