lions-club

പെരുമ്പാവൂർ: ലയൺസ് ക്ലബ്ബ് പെരുമ്പാവൂർ പബ്ലിക് പ്രൊജക്ടിന്റെ ഭാഗമായി ക്ലീൻ സിസ്റ്റി ഹെൽത്ത് എന്ന ആശയം മുൻനിർത്തി സൈക്കിൾ മാരത്തൺ സംഘടിപ്പിച്ചു. രാവിലെ 6.30ന് പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.കെ. മനോജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ലയൺസ് ക്ലബ്ബ് അംഗങ്ങളെ കൂടാതെ പെരുമ്പാവൂർ, കാലടി സൈക്കിൾ ക്ലബ്ബ് അംഗങ്ങളടക്കം 50 ഓളം പേർ മാരത്തണിൽ പങ്കെടുത്തു.
ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ, കാബിനറ്റ് സെക്രട്ടറി പ്രൊഫ.സാംസൻ തോമസ്,
ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ ടി.പി.സജി, ജോൺ ജോസഫ് , ജയേഷ്, ലയൺസ് പെരുമ്പാവൂർ പ്രസിഡന്റ് ജോർജ് നാരിയേലി , സെക്രട്ടറി സാറാമ മാത്യു, കെ.വി.വിൽസൺ, എം.മാത്യുസ് എന്നിവർ സംബന്ധിച്ചു.