ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിലെ 168-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാളെ യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇരുച്ചക്രവാഹന വിളംബരറാലി സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് തോട്ടക്കാട്ടുകര കവലയിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ സാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ഇരുമേഖലകളായി തിരിഞ്ഞ് യൂണിയന് കീഴിലെ 61 ശാഖകളിലും വിളംബരജാഥ പര്യടനം നടത്തും. വടക്കൻ മേഖലാ ജാഥയ്ക്ക് ഷാൻ ഗുരുക്കളും തെക്കൻ മേഖലാ ജാഥയ്ക്ക് രാജേഷ് എടയപ്പുറവും നേതൃത്വം നൽകും. രശാന്ത് വയൽക്കര, അഖിൽ ഇടച്ചിറ എന്നിവർ വൈസ് ക്യാപ്ടൻമാരാകും. തെക്കൻ മേഖലാ റാലി വൈകിട്ട് ആലുവ ടൗൺ ശാഖയിലും വടക്കൻ മേഖലാ റാലി ചെങ്ങമനാട് ശാഖയിലും സമാപിക്കും. ആലുവയിലെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി. രാജനും ചെങ്ങമനാടിലേത് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രനും ഉദ്ഘാടനം ചെയ്യും.