ആലുവ: എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസ രംഗത്തും വിവിധ മേഖലകളിലും മികവു തെളിയിച്ചവരെയും അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി ആദരിച്ചു.

ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കനക പോളിപാക് ലിമിറ്റഡ് എം.ഡി കെ.പി.അനിൽകുമാർ മുഖ്യാതിഥിയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ, സി.പി. ബിനു, എസ്.എ.എം. കമാൽ, എൻ.എസ്. അജയൻ, എ.ഡി.അശോക് കുമാർ എന്നിവർ സംസാരിച്ചു. കരിയർ കൺസൾട്ടന്റ് പി.എ.സുധീർ ക്ലാസെടുത്തു.