കൊച്ചി: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി മേയർ എം. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നാലിന് പ്രത്യേക യോഗം ചേരും. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന എളമക്കര, കീർത്തിനഗർ ശ്രീനാരായണറോഡ്, പൊറ്റക്കുഴി, പച്ചാളം ഭാഗങ്ങളിലെ കൗൺസിലർമാരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുക്കും. മേയറുടെ ചേംബറിൽ വച്ചാണ് യോഗം.