നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി സഹകാരികൾക്കായി ഗൃഹോപകരണ-ഇരുചക്ര വാഹന വായ്പാ മേള ആരംഭിച്ചു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, പ്രമുഖ കമ്പനികളുടെ ബൈക്കുകൾ, സ്‌കൂട്ടറുകൾ, ഇലക്ട്രിക് ഇരുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കാണ് വായ്പ നൽകുന്നത്. ചിങ്ങം ഒന്നിന് ആരംഭിച്ച വായ്പാമേള ഓണംവരെ തുടരും.

മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി നിർവഹിച്ചു. പ്രസിഡന്റ് സി.പി.തരിയൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി സഹകരണ ബാങ്ക് പ്രസിഡന്റ് സി.വൈ.ശാബോർ, സിയാൽ ടാക്‌സി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.ജെ.ജോയ്, കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്.ബാലചന്ദ്രൻ, പി.കെ.എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, പി.ജെ.ജോണി, കെ.ജെ.പോൾസൺ, കെ.കെ.ബോബി, ബിന്നി തരിയൻ, എ.വി. രാജഗോപാൽ, ടി.എസ്.മുരളി, ആർ.സരിത, മോളി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.