അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹായത്തോടെ സ്ഥാപിച്ച സി.ആർ.ആർ.ടി മെഷീന്റെയും മൂന്ന് ഡയാലിസിസ് മെഷീനുകളുടെയും ഉദ്ഘാടനം ജോളി സിൽക്സ് മാനേജിംഗ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. ഡോ.വർഗീസ് പോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി അസിസ്റ്റൻറ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, റോജി എം. ജോൺ എംഎൽഎ, ഡോ. ജോസഫ് കെ. ജോസഫ് , ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർ പി. പി.ജോസ്, ഡോ.ജോൺ എബ്രഹാം, ഡോ. ജൈജു ജെയിംസ് ചാക്കോള, ജോസ് ആന്റണി എന്നിവർ സംസാരിച്ചു. ജോയ് ആലുക്കാസിന്റെ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുകളുമായി എത്തുന്ന രോഗികൾക്കാണ് ഡയാലിസിസ് സൗജന്യമായി നൽകുന്നത്.