
കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും നാലാം വർഷ വിദ്യാർത്ഥികളും ചേർന്ന് കടയിരുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൊതുക് നിവാരണ ദിനാചരണം നടത്തി. മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. അനീഷ് ബേബി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ.ഡി.ബീന മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി, ഡോ. പ്രതി ജവഹർ, ലിൻസി ഐസക്, ദീപക് കെ. നായർ തുടങ്ങിയവർ സംസാരിച്ചു.