
കാലടി: കൃഷിയുടെ പ്രാധാന്യം പുതു തലമുറയിൽ എത്തിക്കുന്നതിന് നീലീശ്വരം എസ്.എൻ.ഡി. പി ഹയർ സെക്കൻഡറി സ്കൂളിൽ കർഷകദിനം ആചരിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ മുണ്ടങ്ങാമറ്റം രാജു തോട്ടത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ഉത്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം നടത്തി. കൃഷിപ്പാട്ടുകൾ പരിചയപ്പെടുത്തി. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അവോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി സേവ്യർ, എസ്.പി.സ്മില്ലി, കെ.എസ്.സജന, അഞ്ജു മോഹൻ, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.