കളമശേരി: ടി.വി.എസ് ജംഗ്ഷൻ സിഗ്നലിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രതിഷേധത്മകമായി ഹൈവേയിൽ ശയനപ്രദക്ഷിണം നടത്തി. മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എം.എ വഹാബ് ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌ക്കർ പനയപിള്ളി, കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷംസു തലകോട്ടിൽ, അൻസാർ തോരോത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ കരിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. എം നജീബ്, ദിനിൽ രാജ്, നാസർ മുലേപ്പാടം, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ എന്നിവർ പങ്കെടുത്തു.