നെടുമ്പാശേരി: കേരള ക്ഷേത്ര സേവാ ട്രസ്റ്റിന് കീഴിലെ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ഇന്ന് മുതൽ 28 വരെ ദേവീ ഭാഗവത നവാഹയജ്ഞം നടക്കും. ബ്രഹ്മശ്രീ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ 6.30 മുതൽ വൈകീട്ട് 5.30 വരെയാണ് ദേവീ ഭാഗവത പാരായണം. യജ്ഞത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും അന്നദാനവും നടക്കും.