അങ്കമാലി: തുറവൂർ പഞ്ചായത്തിലെ തലക്കോട്ടുപറമ്പ് ക്ഷേത്രത്തിന് സമീപം പുതുതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തുറവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, വാർഡ് അംഗം രജനി ബിജു, പഞ്ചായത്ത് അംഗങ്ങളായ മനു മഹേഷ്, വി.വി.രഞ്ജിത് കുമാർ, സിൻസി തങ്കച്ചൻ, തലക്കോട്ട്പറമ്പ് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എൻ,സി. രാജു, രക്ഷാധികാരി ചന്ദ്രൻ, സെക്രട്ടറി ജനകൻ, ഭാരവാഹികളായ സന്ധ്യാ പ്രതാപൻ, വാർഡ് വികസന സമിതി അംഗം എൻ.സി ബാബു, ബിജു പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.