കാലടി: യുവജന സമാജം ഗ്രാമീണ വായനശാലയുടെയും ഡോ.വിനീത മനോജ് കുമാറിന്റെ ശ്രീ ഗൗരി ആയുർവേദത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ക്യാമ്പ് നടത്തി. ഗൗരി ലക്ഷ്മി ഹോസ്‌പിറ്റലിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം വായനശാലാ പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു. ക്യാമ്പിൽ 96 പേർ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളായ സുലേഖ ഷാജൻ, എം.എസ്.അശോകൻ, എ.പി.സിജു, സിറാജുദ്ദീൻ, വിനേഷ് എന്നിവർ നേതൃത്വം നൽകി.