
കൊച്ചി: കൊച്ചിൻ കലാഭവൻ സപ്തസ്വര ഗാനമേള സംവിധായകൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കലാഭവൻ ട്രൂപ്പ് ഏഴ് വ്യത്യസ്ത സംഗീത പരിപാടികൾ ഒരേ വേദിയിൽ അവതരിപ്പിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ എം. അനിൽകുമാർ, ഉമ തോമസ് എം.എൽ.എ, സംവിധായകൻ നാദിർഷ, കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ്, ട്രഷറർ കെ.എ. അലി അക്ബർ, പി.പി. ജ്ഞാനശേഖരൻ, അഡ്വ. വർഗീസ് പറമ്പിൽ, എം.വൈ. ഇക്ബാൽ, കെ.എസ്. വിദ്വൽപ്രഭ, എസ്. ശ്രീധർ, ഷൈജു ദാമോദരൻ എന്നിവർ പങ്കെടുത്തു.