അങ്കമാലി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) മഞ്ഞപ്ര യൂണിറ്റിന്റെ നേതൃത്വത്തിൽ തുറവൂർ സെന്റ് അഗസ്റ്റിൻസ് യു.പി സ്കൂളിൽ കാമറകളുടെ പ്രദർശനം നടത്തി. പ്രദർശനം മേഖലാ പ്രസിഡന്റ് റിജോ തുറവൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റണി വീനസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ആന്റണി പുതിയാപറമ്പിൽ, സംസ്ഥാന കമ്മിറ്റി അംഗം ശ്രീജിത്ത് ശിവറാം, ജില്ലാ വൈസ് പ്രസിഡന്റ് എൽദോ ജോസഫ്, ഹെഡ്മിസ്ട്രസ് എം.ടി.ഷൈബി, മേഖലാ സെക്രട്ടറി സി.ഒ.സെബി , ട്രഷറർ ജിജോ മാത്യു, വർഗീസ് ബ്യൂട്ടിക്ക്, വി.പി.സെബി, എൻ.വി. കുരുവിള, മെൽജോ മയ്പ്പാൻ, ബിജോയ് ജോർജ്, സി.എസ്. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.