കാലടി: തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിന്റ നേതൃത്വത്തിൽ യുവ ഐ.എ.എസ് ഓഫീസർ ആഷിക്ക് അലി സ്വീകരണം നൽകി. ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു,​ ആഷിക്ക് അലിയെ അദ്ദേഹം ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ കലാധരൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാബു കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. ബാങ്ക് മുൻ പ്രസിഡന്റായ കെ.ഗംഗാധരൻ നായരുടെ ഓർമ്മയ്ക്കായുള്ള എൻഡോവ്മെന്റ് തിരുവൈരാണിക്കുളം അകവൂർ യു.പി. സ്കൂളിലെ 4,7 ക്ലാസിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.സി.ഉഷാകുമാരി, വാർഡ് അംഗങ്ങളായ ഷിജിത സന്തോഷ്, പി.കെ.ബിജു, ബോർഡ് അംഗങ്ങളായ കെ.എൻ. ശ്രീകുമാർ, അസി. സെക്രട്ടറി സിന്ധു പി.ഗോപാൽ, മുൻ ഡയറക്ടർ ബോർഡ് അംഗം എം.പി.അബു, പി.കെ.അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.