പെരുമ്പാവൂർ: ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂളിലെ 1982 എസ്. എസ്. എൽ. സി. ബാച്ച് വിദ്യാർത്ഥികളുടെ സംഗമം നടന്നു. സ്‌കൂൾ മാനേജർ സാജു സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ പടിയിറങ്ങിപ്പോയ വിദ്യാർത്ഥികളിൽ നൂറിലധികം പേർ പങ്കെടുത്തു. അന്തരിച്ച അദ്ധ്യാപകരേയും സഹപാഠികളേയും യോഗത്തിൽ അനുസ്മരിച്ചു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുന്നതിന് രൂപീകരിച്ച ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഷീബ കെ. മാത്യു നിർവഹിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുയോഗത്തിൽ 23 അംഗ കമ്മിറ്റിയെയും ഭാരവാഹികളായി
സാജു സി. മാത്യു (പ്രസിഡന്റ്), ടി. ജി.ബെന്നി (സെക്രട്ടറി), ജിജി കുര്യൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.