
പെരുമ്പാവൂർ: കീഴില്ലം സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം ഫെയറിന്റെ ലോഗോ പ്രകാശനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഡോ. ടി.ആർ.എസ്. വിനീത് ലോഗോ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ, സി.എം. അബ്ദുൾ കരീം, രാജൻ വറുഗീസ്, രാജപ്പൻ എസ്.തെയ്യാരത്ത്, ജോയിന്റ് രജിസ്ട്രാർ ജനറൽ സജീവ് കർത്ത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, ജയകേരളം സ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു എം. ജോർജ് , ബാങ്ക് സെക്രട്ടറി രവി എസ്.നായർ, അനുപ് ശങ്കർ എന്നിവർ സംസാരിച്ചു.