
കൊച്ചി: നളന്ദ പബ്ലിക് സ്‌കൂളിൽ കരനെൽകൃഷി ആരംഭിച്ചു. മനോജ് എടവനക്കാടിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എൻ.പി. കവിത, വൈസ് പ്രിൻസിപ്പൽ മായ കൃഷ്ണൻ, സീഡ് അംഗങ്ങളായ കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിത്ത് വിതച്ചു. ആർ.എൽ 8 ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്. കുട്ടികളാണ് പാടത്ത് വിത്ത് വിതയ്ക്കാൻ നിലമൊരുക്കിയത്. തുടർന്ന് മത്സ്യകൃഷി നടത്തിയിരുന്ന കുളം നവീകരിച്ചു. ഫിഷറീസ് വകുപ്പിലെ അക്വാകൾച്ചർ പ്രൊജക്ട് കോ-ഓർഡിനേറ്റർ ജ.രാജ് മത്സ്യകൃഷി പരിശീലന ക്ലാസ് എടുത്തു.