ആലങ്ങാട്: ലൈഫ് ഭവന പദ്ധതി അവതാളത്തിലാക്കിയതിനെതിരെയും കേരഗ്രാമം പദ്ധതിയിലെ ക്രമക്കേടുകളിൽ

വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടും പ്രതിപക്ഷാംഗങ്ങൾ കരുമാല്ലൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽ കുമാർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എ.എം.അലി അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷ ബീനാബാബു, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസഫ്, ടി.എ. മുജീബ്, കെ.എം. ലൈജു, പോൾസൺ ഗോപുരത്തിങ്കൽ, സൂസൻ വർഗീസ്, ഇ.എം. അബ്ദുൾസലാം, നദീറാ ബീരാൻ എന്നിവർ പങ്കെടുത്തു.