കൊച്ചി: സെപ്തംബർ നാലിന് ആലപ്പുഴയിൽ നടക്കുന്ന 68-ാമത് നെഹ്‌റുട്രോഫി വള്ളംകളി കാണുന്നതിനുള്ള ടിക്കറ്റുകൾ എറണാകുളം
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചുവരെ പാർക്ക് അവന്യു റോഡിൽ കണയന്നൂർ താലൂക്ക് ഓഫീസിന് താഴെയുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. 31 വരെ ടിക്കറ്റുകൾ വാങ്ങാം. 3000 രൂപ, 2500 രൂപ, 1000 രൂപ, 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് ലഭിക്കുക.