പെരുമ്പാവൂർ: സി.ഐ.ടി.യു മുനിസിപ്പൽ കൺവൻഷൻ ഏരിയാ സെക്രട്ടറി കെ.ഇ.നൗഷാദ് ഉദ്ഘാടനം ചെയ്തു. സി.വി. ജിന്നയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.പി.എം. ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരീം, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ആർ.സുകുമാരൻ, വി.പി.ഖാദർ, ഷീല സതീശൻ, എം.കെ. ശ്രീകല, കെ.മുരുകൻ, ടി.എം.നസീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എം.നസീർ (പ്രസിഡന്റ്) പി.സി.ബാബു, കെ.പ്രദീപ് (വൈസ് പ്രസിഡന്റ് മാർ) ടി.അശോകൻ (സെക്രട്ടറി) പി.ടി.ദിനിൽ, ടി.വി.രാംദാസ് ജോ.സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.