പെരുമ്പാവൂർ: പി. ആർ.ശിവൻ സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ പ്രമുഖ ചരിത്രകാരനും സൈദ്ധാന്തികനും കോഴിക്കോട് കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടറുമായ കെ.ടി.കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും. ഇന്ത്യൻ ദേശീയതയുടെ വിവിധ ധാരകൾ എന്നതാണ് വിഷയം. തുടർന്ന് ആലുവ അശ്വതിയുടെ നിഴൽ എന്ന നാടകവും അരങ്ങേറും.