ആലങ്ങാട്: തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് നീറിക്കോട് തൊഴിലുറപ്പ് തൊഴിലാളി വർക്കേഴ്‌സ് യൂണിയൻ റാലി നടത്തി. സി.ഐ.ടി.യു ജനറൽ വർക്കേഴ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.ആർ. ജയകൃഷണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സിന്ധു മനോഹർ അദ്ധ്യക്ഷയായി. ബീന മുരളി, യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ബിൻസി സുനിൽ, പ്രസിഡന്റ് കെ.ആർ.ബിജു, ബേബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.