ചോറ്റാനിക്കര: ആരക്കുന്നം സെന്റ് ജോർജ് സുറിയാനി വലിയ പള്ളിയുടെ നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള ഐ.എ.എസ് , ഐ.പി.എസ് പരിശീലനം ആരംഭിച്ചു. പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ എം.ഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. രഞ്ജി കുര്യൻ, സി.കെ. റെജി ബിജു വർഗീസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇവിടെ പ്രവേശനം നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.