നെടുമ്പാശേരി: ജില്ലാ പഞ്ചായത്ത് 26 ലക്ഷം ചെലവിട്ട് ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച 'ഓപ്പൺ സ്റ്റേജ്' അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.ജോമി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, വാർഡ് അംഗം സി.എസ്.അസീസ്, പി.ടി.എ പ്രസിഡന്റ് പി.എം. മുഹമ്മദ് ഹുസൈർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അമ്പിളി ഗോപി, സരള മോഹനൻ, കെ.ജെ.എൽദോസ്, പ്രിൻസിപ്പൽ ഡി.ബിന്ദു, ഹെഡ്മാസ്റ്റർ ജൂഡ്‌സൺ ലോപ്പസ് എന്നിവർ സംസാരിച്ചു.