ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ സംവിധായകനും നടനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ചു. സേവന വനിതാവേദി സെക്രട്ടറി ലൈല അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സേവന സെക്രട്ടറി ഒ.കെ.ഷംസുദീൻ അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. അരുൺ കുമാർ, ജി.പി.ഗോപി, എ.എ.സഹദ് എന്നിവർ സംസാരിച്ചു.