മട്ടാഞ്ചേരി : യാസ്മിൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് വിതരണവും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാര വിതരണവും നടന്നു . സൗഹൃദ കൂട്ടായ്മ എന്ന പേരിൽ മട്ടാഞ്ചേരി ഹാജീസ, ഹാജി മുസ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ.കെ.എം.ഷരീഫ് അദ്ധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ പുരസ്കാര വിതരണം നടത്തി. ചടങ്ങിൽ പനയപ്പിള്ളി ഗവ: ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ജാസ്മിൻ ലിജിയയെ ആദരിച്ചു. കൗൺസിലർ എം.ഹബീബുള്ള, സിനിമാ താരം കലാഭവൻ ഹനീഫ് , കെ.ബി.സലാം ,എ. സുമയ്യ, നസീറ നൗഷാദ് എന്നിവർ സംസാരിച്ചു.