ആലങ്ങാട്: വാഹന യാത്രക്കാർക്ക് തലവേദനയായിരുന്ന ആലങ്ങാട് പാനായിക്കുളം പള്ളിപ്പടി സ്റ്റോപ്പിലെ സ്പീഡ് ബ്രേക്കറുകൾ പൊളിച്ചുനീക്കി. എടയാർ കൂനമ്മാവ് റോഡിൽ പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ സ്‌കൂളിനും പള്ളിക്കും മുന്നിലാണ് രണ്ടിങ്ങളിലായിട്ടാണ് സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നത്. അടുപ്പിച്ച് മൂന്നു ഹമ്പുകളായി നിർമ്മിച്ചിരുന്ന ഇവ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധി ടൂവീലറുകൾ ഹമ്പിൽ ചാടി അപകടപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് പൊതുമരാമത്ത് വകുപ്പ് ഹമ്പുകൾ പൊളിച്ചു മാറ്റിയത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്ന് സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.