മൂവാറ്രുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂണിറ്റ് വനിതാ വിംഗിന്റെ 6-ാം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ,​ പി.സി. മത്തായി, എം.എ.നാസർ, കെ.ഇ. ഷാജി, പി.എം.നവാസ്, രാജേഷ് കുമാർ, അനസ് കൊച്ചുണ്ണി, ഷാഫി എം.എസ്, ആലീസ് കെ. ഏലിയാസ്, സോഫിയ ബീവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുലൈഖ അലിയാർ (പ്രസിഡന്റ്),മിനി ജയൻ (ജനറൽ സെക്രട്ടറി), അലീമ സെയ്ത് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.