മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കർക്കടക മാസത്തിൽ രാമായണം പാരായണം ചെയ്ത കുന്നുംപുറത്ത് ഉഷ സത്യവാന് ക്ഷേത്രം ഉപദേശക സമിതിയുടെ ആദരം. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി എം.ഡി.ഹരികുമാർ നമ്പൂതിരി ഉഷ സത്യവാന് ഉപഹാരം നൽകി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി.സിജു, ക്ഷേത്രം ജീവനക്കാരൻ പി.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.