വൈപ്പിൻ: ജോൺസൺ മാസ്റ്റർ മ്യൂസിക്ക് ഫൗണ്ടേഷൻ ഞാറക്കലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജോൺസൺ മാസ്റ്റർ അനുസ്മരണ സമ്മേളനവും ഗാനസന്ധ്യയും സംഗീത സംവിധായകൻ സെബി നായരമ്പലം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. എൻ. ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. സുരേന്ദ്രൻ,​ ജോയി നായരമ്പലം എന്നിവർ സംസാരിച്ചു.