cpi

കൊച്ചി: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം മന്ത്രി. പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിൽ തല്ലിക്കുന്നതിനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. ഇത് അപകടകരമായ അവസ്ഥയാണ്. ഇത്തരത്തിലുള്ള ഭരണകൂടം അധികാരത്തിൽ തുടരുന്നത് നാടിന് അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അദ്ധ്യക്ഷനായി. ഡോ. രാജാ ഹരിപ്രസാദ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.സി. സൻജിത് നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ടി. നിക്‌സൺ, കമല സദാനന്ദൻ, എസ്. ശ്രീകുമാരി എന്നിവർ സംബന്ധിച്ചു.