
പറവൂർ: വടക്കേക്കര ആളംതുരുത്ത് അന്ത്യകർമ്മ സേവാസംഘത്തിന്റെ ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗുരുപൂജയും ദീപക്കാഴ്ചയും നടന്നു. മൂത്തകുന്നം സുഗതൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. സംഘം ഭാരവാഹികളായ എസ്. ശംഭു, ടി.എസ്. സരസൻ, സുന്ദരൻ എന്നിവർ നേതൃത്വം നൽകി.