മൂവാറ്റുപുഴ: കാർഷിക സെൻസസിന്റെ വിവരശേഖരണത്തിനായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്രിക്സ് വകുപ്പ് എന്യൂമനേറ്റർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഹയർ സെക്കൻഡറി യോഗ്യത.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ എന്നീ പഞ്ചായത്തുകളിലേയും മൂവാറ്റുപുഴ നഗരസഭയിലേയും അഭിമുഖം 25ന് രാവിലെ 10നും വാളകം, മാറാടി, പായിപ്ര, ആവോലി എന്നി പഞ്ചായത്തുകളിലുള്ളവർക്ക് 25ന് ഉച്ചയ്ക്ക് 2നും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഇലഞ്ഞി, രാമമംഗലം, മണീട് എന്നീ പഞ്ചായത്തിലുള്ളവർക്കും പിറവം നഗരസഭയിലുള്ളവർക്കും 26ന് രാവിലെ 10നും പാമ്പാക്കുട, തിരുമാറാടി, പാലക്കുഴ പഞ്ചായത്തിലുള്ളവർക്കും കൂത്താട്ടുകുളം നഗരസഭയിലുള്ളവർക്കും അന്നേ ദിവസം ഉച്ചയ്ക്ക് 2നുമാണ് അഭിമുഖം. താത്പര്യമുള്ളവർ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ അസൽ രേഖകളുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് : 9400085088, 9633430888.