ത്യക്കാക്കര :വീടുകളിൽ നിന്നുള്ള ജൈവ മാലിന്യങ്ങൾ എടുക്കുന്നതിൽ സർക്കാർ നിർദേശം പാലിക്കുന്നതിനെ ചൊല്ലി നഗരസഭയും പെലിക്കൻ ഫൗണ്ടേഷനും തമ്മിൽ പോര് രൂക്ഷമായി. ഹരിത കേരള ശുചിത്വ മിഷനും നഗരസഭയിൽ ഹരിത കർമ്മസേനാഗംങ്ങളും ആരോഗ്യ വിഭാഗം മേധാവികളും പങ്കെടുത്ത യോഗത്തിലാണ് നഗരസഭാ അദ്ധ്യക്ഷയും യു.ഡി.എഫ് കൗൺസിലർമാരും കയറിവന്ന് ഫൗണ്ടേഷനുമായി വാക്കേറ്റം ഉണ്ടാക്കിയത്.

മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നത് സംബന്ധിച്ച തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. നഗരസഭ നിർദേശങ്ങൾ പാലിക്കാതെയാണ് മാലിന്യസംഭരണം നടക്കുന്നതെന്ന് യോഗത്തിൽ പെലിക്കൻ ഫൗണ്ടേഷൻ ആരോപിച്ചു. ഫൗണ്ടേഷന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് നഗരസഭാ അദ്ധ്യക്ഷ നിലപാടെടുത്തു. ഫൗണ്ടേഷനെ മാലിന്യ സംസ്കരണത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.