കൊച്ചി: ചിങ്ങം ഒന്നിന് ഭാരതീയ വിചാരകേന്ദ്രം എറണാകുളം സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം മാതൃഭാഷ ദിനാചരണതോടനുബന്ധിച്ച് കാവ്യകേളിയും കവിയരങ്ങും സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും കവിയുമായ എ.കെ. പുതശ്ശേരി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയെ നിന്ദിക്കുന്നത് മാതാവിനെ നിന്ദിക്കുന്നത് പോലെയാണെന്നും വായനയിലൂടെ മാത്രമേ വളർച്ചയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. വിചാരകേന്ദ്രം എറണാകുളം സമിതി അദ്ധ്യക്ഷൻ അഡ്വ. വേണുകുമാർ അദ്ധ്യക്ഷത വഹിച്ചു.
കാവ്യകേളിയിലും കവിയരങ്ങിലും പങ്കെടുത്തവരെ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എൻ.സി. ഇന്ദുചൂഡൻ, വിചാകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.എം. ജോയ്, ജില്ലാ സെക്രട്ടറി പി.എസ്. അരവിന്ദാക്ഷൻ, മാതൃഭാഷാ ദിനപരിപാടിയുടെ കൺവീനർ മുരളീകൃഷ്ണൻ, തൃക്കാക്കര സമിതി സെക്രട്ടറി സകേഷ്, എൻ.എസ്. രാജൻ തുടങ്ങിയവർ ആദരിച്ചു .