കളമശേരി: നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എം.എൽ.എ മുൻ കൈെയെടുത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ്. ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ആകാശമായി സീസൺ 2 പുരസ്കാര ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ഒപ്പം പദ്ധതിയിലൂടെ 7000 പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയിലൂടെ 150 സംഘങ്ങൾ രജിസ്റ്റർ ചെയ്തു. യുവതയ്ക്കൊപ്പം പദ്ധതി ഒക്ടോബറിൽ ആരംഭിക്കും. ഗ്രന്ഥശാലയ്ക്കൊപ്പം പരിപാടിയിലൂടെ മണ്ഡലത്തിലെ ലൈബ്രറികൾ ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പി.രാജിവ് പറഞ്ഞു.