പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാംജന്മദിന അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനശേഷംപെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിയിൽ ജീവൻ രക്ഷാ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എൻ.എ.റഹിം, പി.കെ. മുഹമ്മദ്‌ കുഞ്ഞ്, മുനിസിപ്പൽ കൗൺസിലർ പോൾ പാത്തിക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിനോയ് അരീക്കൽ, കെ.എം. ഷിയാസ് , ആശ്വരാജ് പോൾ, അബ്ദുൽ നിസാർ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ , ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.എൻ.സദാശിവൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ ജിജോ മറ്റത്തിൽ, രഞ്ജിത്ത് മത്തായി തുടങ്ങിയവർ പങ്കെടുത്തു.