കുറുപ്പംപടി: ചേരാനല്ലൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഗണേശോത്സവാഘോഷങ്ങളുടെ പ്രോഗ്രാം നോട്ടീസ് ഡി.പി സഭ ട്രഷറർ പി.കെ. ഷിജു പ്രകാശനം ചെയ്തു. ആഗസ്റ്റ് 27 മുതൽ സെപ്തംബർ ഒന്നുവരെ ആഘോഷ പരിപാടികൾ നടക്കും. ക്ഷേത്രം മേൽശാന്തി ടി.വി.ഷിബു, സെക്രട്ടറി കെ.സദാനന്ദൻ, ജനറൽ കൺവീനർ ടി.എസ്. ബൈജു, ഡി.ദിനിൽ ശാന്തി, പി.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.