പെരുമ്പാവൂർ: ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ആൻഡ് റിസേർച്ച് സർവീസസിന്റെയും ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (കമ്മിറ്റി ഫോർ കെയർ ഒഫ് എൽഡർലി) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കോർഡിയൽ ബിൽഡേഴ്സിന്റെ ഫ്ളാറ്റുകളിൽ നടപ്പാക്കുന്ന വയോജന സംരക്ഷണ ക്ലിനിക് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വി.കെ. പ്രശാന്ത് എം.എൽ.എ , തമ്പാനൂർ കൗൺസിലർ സി.ഹരികുമാർ, ശാസ്തമംഗലം കൗൺസിലർ എസ്. മധുസൂദനൻ നായർ, കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു, ക്രെഡായി കേരള ജനറൽ കൺവീനർ രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ക്രെഡായി പ്രസിഡന്റ് വി.എസ്. ജയചന്ദ്രൻ, ജയ് ഭാരത് ഫൗണ്ടേഷൻ ചെയർമാൻ എ. എം. ഖരീം എന്നിവർ സംസാരിച്ചു.