പെരുമ്പാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എം.സലിം, ബ്ലോക്ക് സെക്രട്ടറിമാരായ പി.കെ.ജമാൽ, പ്രീത സുകു, ഗ്രാമപഞ്ചാത്ത് അംഗം സുബൈദ പരീത്, മണ്ഡലം ഭാരവാഹികളായ എം.എം.ഷൗക്കത്ത് അലി, ജോർജ് ആന്റണി, എൽദോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു.