പെരുമ്പാവൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി. ധനപാലൻ, ടി.എം.സക്കീർ ഹുസൈൻ, മനോജ് മൂത്തേടൻ, ബേസിൽ പോൾ, വി.എം.ഹംസ, ഷീബ രാമചന്ദ്രൻ, പി.കെ. മുഹമ്മദ് കുഞ്ഞ്, എൻ.എ. റഹീം, പി.പി.അവറാച്ചൻ, കെ.എം.ഖാലിദ്, ജോയി പൂണേലി, ഷെയ്ക്ക് ഹബീബ്, കെ.എൻ.സുകുമാരൻ എന്നിവർ സംസാരിച്ചു.