കൊച്ചി: കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൗജന്യ സ്‌കോളിയോസിസ് ക്യാമ്പ് 28ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കും. നട്ടെല്ലിന് വരുന്ന വളവിനാണ് സ്‌കോളിയോസിസ് എന്ന് പറയുന്നത്. നട്ടെല്ലിന് വളവ്, വേദന, നീരുവീക്കം, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ക്യാമ്പ് ഡയറക്ടറും സ്‌പൈൻ സർജനുമായ ഡോ. ജേക്കബ് ഈപ്പൻ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ​: 0484 4077402, 7025350481.