1
പ്രതിഷേധജ്വാല സി.എൻ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി : പെരുമ്പടപ്പിൽ കൊച്ചിൻ സോഷ്യോ കൾച്ചറൽ ട്രസ്റ്റ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം വികൃതമാക്കിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടപ്പ് പൗര സമൂഹം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ സി.എൻ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.റ്റി ആഗസ്റ്റ് 15 ന് നാടിന് സമർപ്പിച്ച കെ.എസ്. അനിൽകുമാർ സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിലെ കെ.എസ്. അനിൽ കുമാറിന്റെ ഛായാചിത്രവും ഇരിപ്പിടവും പെയിന്റ് ഒഴിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം വികൃത മാക്കിയതിനെതിരായിരുന്നു പ്രതിഷേധം. ചെയർമാൻ വി.പി.സുധീർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.എക്സ്. ജെയിംസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൊതുപ്രവർത്തകരായ ബെയ്സിൽ മൈലന്തറ, വി.കെ.സുദേവൻ, ഏ.ഏ.സിയാദ്, കെ.കെ. റോഷൻ കുമാർ ,പി. ആർ. അജാമളൻ, ഡോ. ജസ്റ്റിൻ റിബല്ലോ, സന്ദീപ് എന്നിവർ സംസാരിച്ചു.